• Gplus
  • Facebook
  • Youtube
  • Youtube
  • Mail

  • Home
  • Treatment
  • videos
  • Events
  • Blog
  • Contact

Archive for category: blog

You are here: Home » blog

കാന്‍സര്‍ പ്രകൃതി ചികിത്സയില്‍

March 8, 2013
March 8, 2013

ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ മാരകമായ രോഗമാണ് ക്യാൻസർ. കഴിഞ്ഞ നൂറ്റാണ്ടിൽ എയ്ഡ്സ് മാരകമായതിലും അപ്പുറമാണ് ക്യാന്സറിന്റെ വളർച്ച. കണക്കുകൾ സൂചിപ്പിക്കുന്നത് ഓരോ പതിനഞ്ചു മിനിട്ടിലും ലോകത്തു ഒരാൾ ക്യാൻസർ പിടിപെട്ടു മരണപ്പെടുന്നു എന്നാണ്. എയ്ഡ്സ് ഭീതിപ്പെടുത്തിയതാണെങ്കിൽ ക്യാൻസർ യാഥാർഥ്യമാണ്. നമ്മുടെ ചുറ്റുവട്ടത്തും, വീടിനകത്തു തന്നെയും ഇന്ന് ക്യാൻസർ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഗർഭസ്ഥ ശിശുക്കൾ മുതൽ വാർദ്ധക്യം ബാധിച്ചവർ വരെ ഇതിന്റെ ഇരകളാണ്. നിസ്സാരമെന്നു തോന്നുന്ന പല രോഗങ്ങളുടെയും അവസാനം ക്യാൻസറിലാണ് ചെന്നെത്തുന്നത്. ഇന്ന് കാണുന്നതിൽ വച്ച് ക്യാൻസറിനേക്കാൾ മാരകമായ മറ്റൊരു രോഗവും ഇല്ലെന്നു തന്നെ പറയാം. ശരീരത്തിലെ ഏത് അവയവത്തിലും ക്യാൻസർ പ്രത്യക്ഷപ്പെടാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു സ്ഥലത്തു പ്രത്യക്ഷപ്പെടുന്നവ ശരീരം മുഴുവനും വ്യാപിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ധനനഷ്ടം + സമയനഷ്ടം = മരണം, ഇതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റ ചികിത്സ. രോഗത്തെക്കാൾ ചികിത്സ മാരകമായിക്കൊണ്ടിരിക്കുന്നു. മരണസന്നനായിരിക്കുന്ന രോഗി അനുഭവിക്കുന്ന പ്രയാസങ്ങളിൽ തൊണ്ണൂറു ശതമാനവും ചികിത്സയുടെ അനന്തരഫലമാണെന്നു വിലയിരുത്തപ്പെട്ടിരിക്കുന്നു. ചികിത്സിക്കുന്ന രോഗി ചികിത്സിക്കാത്ത രോഗിയേക്കാൾ വേഗം മരണത്തിനു കീഴടങ്ങുന്നതായ് പഠനങ്ങൾ തെളിയിക്കുന്നു. തുടക്കത്തിൽ രോഗം കണ്ടുപിടിക്കുകയും, ആധുനിക വൈദ്യശാസ്ത്രത്തിൽ നിന്നും ഒഴിഞ്ഞു മറ്റു സമാന്തര ചികിത്സകൾ തേടുകയും ചെയ്ത ആളുകൾക്ക് ആയുർദൈർഖ്യം കൂടുന്നതായും വേദന രഹിത മരണം കിട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രം മരണം വിധിച്ച അനേകം കേസുകൾ മറ്റു സമാന്തര ചികിത്സയിലൂടെ മാസങ്ങളോ, വർഷങ്ങളോ ജീവിച്ചതായും വേദന രഹിത മരണത്തിനു കീഴടങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ചില കേസുകൾ രോഗം പൂർണമായും മാറിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ അധികവും പ്രകൃതിചികിത്സായിലൂടെയാണെന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ അധിക കേസുകളും സകല ചികിത്സാകളും പരീക്ഷിച്ചു വളരെ വൈകിയാണ് പ്രകൃതിചികിത്സായിലെത്തുന്നത്.അത്തരം കേസുകൾ ഏറ്റെടുക്കാതെ മടക്കി അയക്കുകയാണ് ചെയ്യുന്നത്. ഏതായാലും രോഗം എത്ര കടുത്തതായാലും വേദന രഹിത മരണം കൊടുക്കാൻ പ്രകൃതിചികിത്സായിലൂടെ സാധിക്കും. മരിക്കുന്ന രോഗിക്ക് വേദന രഹിത മരണം എന്നത് ജീവിച്ചിരിക്കുന്നവരുടെ ബാധ്യതയാണല്ലോ?

ക്യാൻസറിന്റെ കാരണങ്ങൾ

നമ്മുടെ ജീവിത ശൈലിയിലുണ്ടായ മാറ്റം തന്നെയാണ് ഒന്നാമതായി. തെറ്റായ ഭക്ഷണ ശീലവും ആർഭാട ജീവിതവും പല കാരണങ്ങളിൽ ഒന്നാണ്. എണ്ണയിൽ വറുത്ത്, പൊരിച്ചതിന്റെ ഉപയോഗം വർധിക്കുന്നത് / എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് / അമോണിയം ഇട്ട മീൻ അല്ലെങ്കിൽ ഇറച്ചിയുടെ ഉപയോഗം / ഇറച്ചിയുടെയും മീനിന്റെയും അമിത ഉപയോഗം / അലോപ്പതി മരുന്നുകളുടെ അമിത ഉപയോഗം / അലൂമിനിയം പത്രത്തിലെ പാചകം / പഞ്ചസാര അല്ലെങ്കിൽ സാകരീന്റെ ഉപയോഗം / കുപ്പി പാനീയങ്ങൾ / കളർ ചേർത്ത പാനീയങ്ങൾ / ബേക്കറി സാധനങ്ങൾ / അജിനോമോട്ടോ / ഷാജീരകം / കാർബൺ ശ്വസിക്കുന്നത് / മലിനജലം ഉപയോഗിക്കുന്നത് / അമിതമായ പുളി, ഉപ്പ്, എരിവ് ഇവ ഉപയോഗിക്കുന്നത് / കീടനാശിനികൾ ഉപയോഗിച്ച പച്ചക്കറികൾ നല്ലവണ്ണം കഴുകാതെ ഉപയോഗിക്കുന്നത് / ഹെയർ ഡൈ / കടയിൽ നിന്നും വാങ്ങുന്ന അച്ചാറുകൾ / പ്ലാസ്റ്റിക് കുപ്പികളിൽ ചൂടുവെള്ളം നിറച്ചു ഉപയോഗിക്കുന്നത് / വെള്ളം കുപ്പികളിലാക്കി ഫ്രീസറിൽ വച്ച് തണുപ്പിച്ചു കുടിക്കുന്നതും / കരിഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതും / പുകവലി / മദ്യപാനം / പാന്മസാല എന്നിവയുടെ ഉപയോഗം / നോൺ സ്റ്റിക് പത്രങ്ങൾ ശ്രദ്ധയില്ലാതെ ഉപയോഗിക്കുന്നത് / പാചകം ചെയ്ത ഭക്ഷണം ഫ്രീസറിൽ വച്ച് ചൂടാക്കി വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് / ഫ്രിഡ്ജിൽ വച്ച സാധനങ്ങൾ പാചകം ചെയ്യുന്നത് / പാം ഓയിൽ അല്ലെങ്കിൽ ഡാൽഡയുടെ ഉപയോഗം / കവർ പാലിന്റെ ഉപയോഗം / പ്ലാസ്റ്റിക് കോഴിമുട്ട, മിഠായികൾ, ചോക്ലേറ്റുകൾ, ഐസ്ക്രീമുകൾ, മൈദ, ടിൻഫുഡ് എന്നിവയുടെ അമിതമായ ഉപയോഗം / സൗന്ദര്യവർധക വസ്തുക്കൾ, നാപ്കിനുകൾ, മൊബൈൽ ഫോൺ എന്നിവയുടെ അമിതമായ ഉപയോഗം / പേസ്റ്റുകൾ, ക്രീമുകൾ, ഓയിന്മെന്റുകൾ എന്നിവയെല്ലാം ക്യാന്സറിനു കാരണമാകാം.

ലക്ഷണങ്ങൾ

1. വിട്ടുമാറാത്ത തലവേദന, ബോധക്ഷയം, അപസ്മാരം, എല്ലിനുള്ളിൽ വേദന.
2. മൂക്കിൽ നിന്നും രക്തം വരുക, ശബ്ദമടപ്പ്, ചികിത്സിച്ചാലും മാറാത്ത ചുമ, ചുമക്കുമ്പോൾ രക്തം വരുക.
3. വായിലെ ഉണങ്ങാത്ത വൃണങ്ങൾ, വെളുത്ത പാട്.
4. തൈറോയ്ഡ് ഗ്രന്ഥിയുടെ മുഴ, വീക്കം.
5. ദഹനക്കേട്, വയറിന്റെ മുകളിൽ വലതു ഭാഗത്തു വേദന, ഭക്ഷണമിറക്കാൻ ബുദ്ധിമുട്ട്, ചികിത്സിച്ചിട്ടും ഭേദമാകാത്ത വയർ കത്തൽ, വിശപ്പ് കുറവ്.
6. മലമൂത്ര വിസർജനത്തോടനുബന്ധിച്ച രക്തസ്രാവം.
7. സ്ത്രീകളിൽ ദുർഗന്ധത്തോടെയുള്ള വെള്ളപോക്ക്, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം, മാസത്തിൽ ഒന്നിൽ കൂടുതൽ തവണ പീരിയഡ്സ് ആകുന്നത്, ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവം.
8. സ്തനങ്ങളിൽ കാണുന്ന മുഴ, തടിപ്പ്, രക്തം കലർന്ന സ്രാവം. കക്ഷത്തിൽ കാണുന്ന കഴലകൾ, കഴുത്തിൽ കാണുന്ന കഴലകൾ, തോളെല്ലിന്റെ മുകളിലും താഴത്തും കാണുന്ന കഴലകൾ.
9. ചികിത്സിച്ചാലും മാറാത്ത തൊണ്ട വേദന, കഴുത്തു വേദന.
10. മുറിവ്, അരിമ്പാറയിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള വളർച്ച.
11. വിറ്റുമാറാത്ത പനി.
12. മോണയിൽ നിന്നും വരുന്ന രക്തസ്രാവം.
13. വിറ്റുമാറാത്ത ക്ഷീണം, രക്തകുറവ്, ഭാരം കുറയൽ.

ഇവയിൽ എല്ലാം ക്യാൻസർ ലക്ഷണമായ് കാണേണ്ടതില്ല. ശരീരത്തിലെ മറ്റ് പ്രശ്നങ്ങൾ കൊണ്ടും ഇത്തരം ലക്ഷണങ്ങൾ കാണപ്പെടാം.ചികിത്സ നൽകിയിട്ടും രോഗം മാറാതിരുന്നാൽ വിദഗ്ധ പരിശോധനക്ക് വിധേയരാകേണ്ടതാണ്.

പ്രകൃതിചികിത്സാ സമീപനം

ശരീരത്തിൽ പ്രവേശിക്കുന്ന വർധിച്ച അളവിലുള്ള വിഷസങ്കലനമാണ് രോഗകാരണം. ഇത് നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും നാം ഉപയോഗിയ്കുന്ന വസ്തുക്കളിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നു. ശരീരത്തിന് താങ്ങാൻ കഴിയാതവണ്ണം ശരീരത്തിൽ വിഷസങ്കലനം നടക്കുമ്പോൾ ശരീരം കോശങ്ങളെ വിഭജിച്ചു ഈ വിഷത്തെ കോശങ്ങളിലേക്കു നിക്ഷേപിക്കുന്നു. ഇതാണ് വർധിച്ച അളവിൽ കോശ വിഭജനം സാധ്യമാക്കുന്നത്. ഈ പ്രക്രിയയെയാണ് ക്യാൻസർ എന്ന് പറയുന്നത്. ഇത് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നമ്മുടെ മുറിയിൽ കുറെ വേസ്റ്റുകൾ ഉണ്ടായാൽ നാം അത് ചാക്കിലോ, കൊട്ടയിലോ നിക്ഷേപിക്കുന്നു. ഈ ചാക്കോ കൊട്ടയോ നിറഞ്ഞാൽ പിന്നെയും നാം അടുത്ത ചാക്കിലോ, കൊട്ടയിലോ നിക്ഷേപിക്കുന്നു. അങ്ങനെ കൊട്ടയുടെയും ചാക്കിന്റെയും എണ്ണം പെരുകുന്നു. ഈ വേസ്റ്റുകൾ ശരിയായ രീതിയിൽ പുറത്തു കൊണ്ടുപോയി സംസ്കരിച്ചാൽ മുറി അലങ്കോലം ആകാതെ വൃത്തിയായി ഇരിക്കുന്നതാണ്. ഇത് റൂമിൽ വച്ച് സംസ്കരിച്ചാൽ, റൂം ആകെ അലങ്കോലം ആകുകയും ഉപയോഗശൂന്യം ആകുകയും ചെയ്യും. ആധുനിക വൈദ്യശാസ്ത്രം രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താതെ മറ്റു അദൃശ്യമായ ഏതോ കാരണം പറഞ്ഞു ചികിത്സയുടെ ഭാഗമെന്ന നിലയിൽ അനിയന്ത്രിതമായി വളരുന്ന കോശത്തെ കരിച്ചുകളയുന്നു. (ഇതിനു വേണ്ടി അവർ മൂന്നു കാര്യങ്ങളാണ് ചെയ്യുന്നത്. കീമോതെറാപ്പി, ഓപ്പറേഷൻ, റേഡിയേഷൻ ഇത് മൂന്നും അപകടകരമാണ്) കരിച്ചു കളയുന്ന കോശങ്ങളോടൊപ്പം നല്ല കോശങ്ങളും കരിക്കപ്പെടുന്നു. മാത്രമല്ല വർധിച്ച അളവിൽ ശരീരത്തിൽ വീണ്ടും വിഷബാധ ഏൽക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ചികിത്സിക്കുന്ന രോഗി ചികിത്സിക്കാത്ത രോഗിയേക്കാൾ വേഗം മരണത്തിനു കീഴ്പ്പെടുന്നു. ശരീരത്തിൽ വിഷസങ്കലനമാണ് രോഗകാരണം എന്നുണ്ടെങ്കിൽ ഈ വിഷത്തെ പുറത്തു കളയുന്ന രീതിയാണ് അവലംബിക്കേണ്ടത്. അല്ലാതെ വീണ്ടും വിഷം കയറ്റുകയല്ല. അതിനു പോഷണ പ്രധാനമായ ഭക്ഷണം കൊടുക്കുക. മതിയായ വിശ്രമം കൊടുക്കുക. വായുവും വെളിച്ചവും ഉള്ളിടത്തു കിടക്കുക. മാനസികവും ശാരീരികവുമായ് ധൈര്യം പകർന്നു കൊടുക്കുക. ബന്ധുക്കളും സുഹൃത്തുക്കളുമായി ഇടപഴകാനുള്ള അവസരം കൊടുക്കുക. സർവാത്മനാ പ്രാർത്ഥിക്കുക. വിജയം സുനിശ്ചിതം.

പ്രകൃതിചികിത്സ

1. രോഗിക്ക് പഴങ്ങളും പച്ചക്കറികളും ധാരാളം കൊടുക്കുക (പഴങ്ങളും പച്ചക്കറികളും 2 മണിക്കൂർ ഉപ്പു വെള്ളത്തിൽ ഇട്ട് നന്നായി കഴുകി വൃത്തിയാക്കി മാത്രം കൊടുക്കുക)
2. ഈന്തപ്പഴം, അത്തിപ്പഴം, മാതളം, ശുദ്ധമായ പച്ചവെള്ളം (സംസം വെള്ളം), കാരറ്റ്, ബീറ്റ്റൂട്ട്, കക്കിരി, കോവക്ക, എന്നിവ നൽകുക.
3. ഇലക്കറികൾ നന്നായി നൽക്കുക.
4. രാവിലത്തേയും വൈകുന്നേരത്തേയും വെയിൽ കൊള്ളുക. ഒരു മണിക്കൂർ വീതം.
5. യോഗയിൽ പ്രാണായാമം ധാരാളം ചെയ്യിക്കുക. (5 പ്രാവശ്യമെങ്കിലും)
6. പ്രശ്നബാധിത പ്രദേശത്തു കളിമണ്ണ് പാക്ക് ചെയ്യുക.
7. ലഘു എനിമ എടുക്കുക എല്ലാ ദിവസവും.
8. മുളപ്പിച്ച പയർ വർഗ്ഗങ്ങൾ / തൊലി കളയാത്ത ഉരുളക്കിഴങ്ങ് പോലെയുള്ള കിഴങ്ങ് വർഗ്ഗങ്ങൾ, തവിടു കളയാത്ത ധാന്യാഹാരങ്ങൾ ഏണിവ നൽക്കുക.
9. ഇറച്ചി, മീൻ രോഗം മാറുന്നത് വരെ കൊടുക്കരുത്.
10. കരിഞ്ജീരക എണ്ണ / മുള്ളാത്തച്ചക്ക ഏന്നിവ നൽക്കുക.
11. കരിക്കിൻ വെള്ളം / കരിമ്പിൻ ജ്യൂസ് എന്നിവ ധാരാളം നൽക്കുക.
12. ആരോഗ്യസ്ഥിതി നോക്കി പച്ചമരുന്നുകൾ നൽകാവുന്നതാണ്.
13. ഉപ്പു, എരിവ്, പുളി ഏന്നിവ ക്രമപ്പെടുത്തി നൽക്കുക.
14. വിദഗ്ധനായ ഒരു പ്രകൃതി ചികിത്സകന്റെ മേൽനോട്ടത്തിൽ ഉപവാസം എടുപ്പിക്കുന്നതും നല്ല ഗുണം കിട്ടുന്നതാണ്.
15. ജല ചികിത്സയും നല്ലതാണു.

പ്രകൃതി ചികിത്സ തുടങ്ങുമ്പോൾ തുമ്മൽ, ജലദോഷം, തലവേദന, വയറിളക്കം, ഛർദി, പനി, പണ്ടുണ്ടായിരുന്ന പല അസുഖങ്ങളും, പുതിയ പുതിയ അസുഖങ്ങളും, ചിക്കൻപോക്സ് തുടങ്ങിയവയും ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമ അവലംബിക്കുക. സഹിക്കുക, സഹകരിക്കുക, രോഗം മാറുന്നതിന്റെ ലക്ഷണങ്ങളാണ്. പ്രതീക്ഷ പുലർത്തുക, മാറ്റം സുനിശ്ചിതം.

0 Comments/
Array Likes
/0 Tweets/in blog, Uncategorized

Categories

Popular
  • കാന്‍സര്‍ പ്രകൃതി ച...March 8, 2013, 9:40 pm
  • ഇലക്കറികള്‍November 4, 2014, 1:51 pm
  • ബാല്യകാല രോഗങ്ങളും പ്രകൃതി...November 4, 2014, 6:23 pm
  • തേനിന്‍റെ ഔഷധ ഗുണവും...November 4, 2014, 6:27 pm
Recent
  • മലബന്ധംApril 14, 2018, 11:30 am
  • മനുഷ്യൻ സസ്യഭുക്കുമല്ല...April 14, 2018, 11:25 am
  • പ്രകൃതിചികിത്സApril 14, 2018, 11:17 am
  • തേനിന്‍റെ ഔഷധ ഗുണവും...November 4, 2014, 6:27 pm
Comments
Tags

Kraftzo

Advertise hereAdvertise here

Recent Comments

    Recent Posts

    • മലബന്ധം
    • മനുഷ്യൻ സസ്യഭുക്കുമല്ല മാംസഭുക്കുമല്ല മിശ്രഭുക്കു തന്നെ
    • പ്രകൃതിചികിത്സ

    Pages

    • Blog
    • Contact
    • Events
    • Products
    • Treatment
    • videos
    • Welcome!
    March 2021
    S M T W T F S
    « Apr    
     123456
    78910111213
    14151617181920
    21222324252627
    28293031  
    © Copyright - Navajeevan Naturopathy - Powered by Kraftzo